മുഖ്യമന്ത്രിക്കുള്ള പ്രത്യേക സീറ്റൊഴിവാക്കി; തമിഴ്‌‍നാട് നിയമസഭയിലെ പതിവ് തെറ്റിച്ച് വിജയ്

News Desk
1 Min Read

ചെന്നൈ: തമിഴ്‌‍നാട് നിയമസഭയിൽ വർഷങ്ങളായി തുടരുന്ന മുഖ്യമന്ത്രിക്കായുള്ള പ്രത്യേക സീറ്റ് ഉപേക്ഷിച്ച് വിജയ്. ഭരണകക്ഷി എംഎൽഎമാരുടെ മുൻനിരയിൽ മുഖ്യമന്ത്രിക്ക് ഇരിക്കാനുള്ള സോഫയുടെ മാതൃകയിലുള്ള കസേരയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ഉപേക്ഷിച്ചത്. ഇതിനു പകരം അദ്ദേഹം മുൻ നിരയിലെ മന്ത്രിമാർക്കൊപ്പം ഇരുന്നു. മന്ത്രിമാരായ കെ.എ. സെങ്കോട്ടയ്യനും ആധവ് അർജുനനും ഇടയിലാണ് വിജയ് ഇരുന്നത്.

സഭയിൽ മറ്റു എംഎൽഎമാരുമായി സംസാരിക്കുന്നതിനായി അംഗങ്ങൾ ഇടയ്ക്കിടെ മാറി ഇരിക്കാറുണ്ട്. എന്നാൽ ഔദ്യോഗിക കസേരയിൽനിന്നും മാറി മുഖ്യമന്ത്രി മറ്റ് മന്ത്രിമാർക്കിടയിൽ ഇരിപ്പുറപ്പിച്ചത് ശ്രദ്ധേയമായി മാറി. 234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ പരമ്പരാഗതമായ രീതിയിലുള്ള ക്രമീകരണങ്ങളാണ് എംഎൽഎമാർക്കായി ഇപ്പോഴും പിന്തുടരുന്നത്.

സ്പീക്കറുടെ വശത്തായി സോഫപോലത്തെ പ്രത്യേക സീറ്റിലാണ് മുഖ്യമന്ത്രിക്കു മാത്രമായി ഇരിപ്പിടം ഒരുക്കിയിരുന്നത്. ഇതിനു വശത്തായി ഭരണകക്ഷിയിലെ മന്ത്രിമാരും മറ്റ് എംഎൽമാരും ഇരിക്കുന്നത്. ഇവർക്കു അഭിമുഖമായി പ്രതിപക്ഷവും ഇരിക്കുന്നു. മുൻപ് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഇരിപ്പിടത്തിലെ പ്രത്യേക വിരിപ്പ് എടുത്തുമാറ്റിയ വിജയുടെ നടപടിയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!