അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

News Desk
0 Min Read

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പയില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യില്‍ നിരത്തുംപാലം സ്വദേശി ഷാഹിദ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഷാഹിദിന്റെ ഒപ്പമുണ്ടായിരുന്ന തിരുവട്ടൂര്‍ സ്വദേശി ഷിബിലിന് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.

വിദ്യാര്‍ത്ഥികളായ ഇരുവരും കൊല്ലത്തുനിന്ന് അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. റോഡിലൂടെ നടന്ന് പോകുമ്പോള്‍ കാറിടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയശേഷം കാര്‍ നിര്‍ത്താതെ പോയിരുന്നു. അന്വേഷണത്തില്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!