‘ബ്ലൂ ഡ്രം’ കൊലപാതകക്കേസ്: പ്രതികളായ മുസ്കാൻ രസ്തോഗിക്കും സാഹിൽ ശുക്ലയ്ക്കും വധശിക്ഷ

News Desk
1 Min Read

മീററ്റ്: രാജ്യത്തെ നടുക്കിയ മീററ്റ് ‘ബ്ലൂ ഡ്രം കൊലപാതകക്കേസി’ൽ പ്രതികൾക്ക് വധശിക്ഷ. കഴിഞ്ഞ വർഷം മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്‌പുത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ മുസ്കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കും മീററ്റിലെ പ്രാദേശിക കോടതി വധശിക്ഷ വിധിച്ചത്. രണ്ടാഴ്ച മുൻപ് ഇരുവരും കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു.

126 തവണ വാദം കേൾക്കുകയും 22 സാക്ഷികളുടെ വിസ്താരത്തിനും ശേഷമാണ് സൗരഭ് രജ്‌പുതിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും, വെട്ടിനുറുക്കിയ മൃതദേഹം കോൺക്രീറ്റും മണലും ഉപയോഗിച്ച് നീലനിറത്തിലുള്ള ഒരു ഡ്രമ്മിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്തുവെന്ന് ജില്ലാ ജഡ്ജി അരവിന്ദ് കുമാർ മിശ്ര വിധിച്ചത്. സൗരഭ് രജ്‌പുത് വളരെ നല്ലൊരു വ്യക്തിയാണെന്നും, കുറ്റക്കാർക്ക് വധശിക്ഷ ലഭിച്ചാൽ തങ്ങൾ പ്രതിഷേധിക്കില്ലെന്നും മുസ്കാൻ രസ്തോഗിയുടെ മാതാപിതാക്കൾ രാവിലെ കോടതിയെ അറിയിച്ചിരുന്നു.

ഭാര്യയുമായി വഴക്ക് ഒഴിവാക്കാൻ ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമം; യുപിയിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
കുടുംബത്തിൻ്റെ എതിർപ്പിനെ അവഗണിച്ച് 2016ലാണ് സൗരഭും മുസ്കാനും വിവാഹിതരായത്. മാർച്ച് നാലിനാണ് മുസ്കാനും കാമുകൻ സാഹിലും ചേർന്ന് സൗരഭിനെ കൊലപ്പെടുത്തിയത്. ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് നൽകിയതിനെ തുടർന്ന് മയങ്ങിയ സൗരഭിനെ കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. സൗരഭിൻ്റെ ഹൃദയത്തിൽ മൂന്ന് തവണ ആഴത്തിൽ കുത്തേറ്റതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. കൊലയ്ക്ക് ശേഷം ശരീരം വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കി സിമൻ്റ് ഇട്ട് അടയ്ക്കുകയായിരുന്നു.

കൊല്ലപ്പെട്ട് 14 ദിവസത്തിന് ശേഷമാണ് പോലീസ് സൗരഭിന്റെ മൃതദേഹം കണ്ടെടുത്തത്. സൗരഭിൻ്റെ തല ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലും കൈകൾ കൈത്തണ്ടയിൽ നിന്ന് മുറിച്ച് മാറ്റിയ നിലയിലും കാലുകൾ പിന്നിലേക്ക് വളഞ്ഞ നിലയിലുമായിരുന്നു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!