സ്ത്രീധന പീഡനം കൊലപാതകത്തിൽ കലാശിച്ചു; 22-കാരിയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തിയത് തെരുവിൽ വെച്ച്

0
129

ഹൈദരാബാദ്: തെലങ്കാനയിലെ വികാറാബാദിൽ സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഇരുപത്തിരണ്ടുകാരിയെ ഭർത്താവ് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. വികാറാബാദ് സ്വദേശിനി അനുഷയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് പ്രമേഷ് കുമാറിനെ (28) പൊലിസ് അറസ്റ്റ് ചെയ്തു. ആളുകൾ നോക്കി നിൽക്കെ അരങ്ങേറിയത് ഈ ക്രൂര സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

എട്ട് മാസം മുൻപാണ് അനുഷയും പ്രമേഷും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹത്തിന് പിന്നാലെ സ്ത്രീധനത്തെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരമായ കലഹങ്ങൾ നിലനിന്നിരുന്നതായി പൊലിസ് പറഞ്ഞു. പീഡനം സഹിക്കവയ്യാതെ രണ്ട് ദിവസം മുൻപ് അനുഷ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാൽ, ഇനി ഉപദ്രവിക്കില്ലെന്ന് ഉറപ്പുനൽകി പ്രമേഷ് അനുഷയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. എന്നാൽ വീട്ടിലെത്തിയ ഉടൻ തന്നെ തർക്കം വീണ്ടും രൂക്ഷമാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.