കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനത്തിനുള്ള പിഴകൾ അടക്കാൻ വൈകിയാൽ ജയിലിൽ ആകാൻ വരെ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കുവൈത്തിലാണ് ഗതാഗത നിയമലംഘനത്തിന് ജയിൽ ശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.
സമയത്ത് തന്നെ പിഴകൾ അടക്കണമെന്നും നിർദേശിച്ചു. ഗതാഗത നിയമലംഘന പിഴകൾ അടക്കാൻ വൈകിയാൽ അധികൃതർ കേസുകൾ ട്രാഫിക് കോടതിക്ക് കൈമാറും. പിഴത്തുക ഉയരാനും ജയിൽ ശിക്ഷയിലേക്ക് മാറ്റാനും വരെ സാധ്യതയുണ്ട്.
പിഴത്തുക ഉയർത്താനും തടവു ശിക്ഷ വിധിക്കാനും ഗതാഗത നിയമം അനുസരിച്ച് അനുവദിക്കുന്നുണ്ട്. നിയമലംഘനത്തിന്റെ സ്വഭാവം അനുസരിച്ചാണ് ശിക്ഷ വർധിപ്പിക്കുക. മറ്റ് ഭരണ നിർവഹണ നടപടികളും സ്വീകരിക്കാം. ഈ സാഹചര്യത്തിലാണ് പിഴ ഒടുക്കാതെ തുടരുന്നത് വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും പ്രയാസം സൃഷ്ടിക്കുക. സഹൽ ആപ്പ് വഴിയും കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും പിഴ ഒടുക്കാനുള്ള അവസരമുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
