ഹൃദയാഘാതം: റിയാദിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു

malayalampress
1 Min Read

ഹൃദയാഘാതം: റിയാദിൽ മലപ്പുറം സ്വദേശി മരണപ്പെട്ട

റിയാദ്: ഹൃദയാഘാത്തെ തുടർന്ന് റിയാദ് സുലൈമാൻ ഹബീബ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു. വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാൻ ആണ് മരണപെട്ടത്. നാൽപത് വയസായിരുന്നു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

മൂന്ന് ദിവസം മുമ്പാണ് താമസ സ്ഥലത്ത് വെച്ച് സ്പോൺസർ ഷജഹാനെ അത്യാസന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനടി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിരിക്കെ ഇന്നലെ രാത്രി മരണപെടുകയായിരുന്നു.

മാതാപിതാക്കൾ: പരേതനായ ഹബീബ്, സുഹ്റ.  ഭാര്യ: റിൻഷ, ഫാത്തിമ നദ ഏക മകളാണ്. മയ്യത് നാട്ടിൽ കൊണ്ട് പോകാനാണ് തീരുമാനം.

മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംങ് ചെയർമാൻ റഫീഖ്പുല്ലൂർ, മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജുനൈദ് ഓമച്ചപുഴ, ഷംസു വടപുരം, ജാഫർ എമാടൻ ബന്ധുവായ സലാഹുദ്ദീൻ എന്നിവർ രംഗത്തുണ്ട്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article