അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും വിരാമം: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതരായി

News Desk
1 Min Read

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും വിവാഹിതരായി.
നീണ്ടകാലത്തെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും പ്രണയത്തിനും ഒടുവിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീര്‍ഘകാല പങ്കാളി ജോർജീന റോഡ്രിഗസും വിവാഹിതരായി.

പോർച്ചുഗലിലെ കാസ്കായിസിൽ ലളിതമായിട്ടായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും അഞ്ച് മക്കളും വിവാഹത്തില്‍ പങ്കെടുത്തു. തങ്ങളുടെ വിവാഹ മോതിരങ്ങൾ അണിഞ്ഞ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് താരം സന്തോഷവാർത്ത പുറത്തുവിട്ടത്. 10 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരുടേയും വിവാഹം.

അതേസമയം, റൊണാൾഡോയുടെ ജന്മനാടായ മദീറയിലെ ഒരു കത്തീഡ്രലിൽ വെച്ചായിരിക്കും വിവാഹം നടക്കുമെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് താരത്തിന്റെ സഹോദരിമാർ രംഗത്തെത്തുകയും ചെയ്തു. എന്നിട്ടുപോലും നൂറുകണക്കിന് ആരാധകരാണ് അവിടെ തടിച്ചുകൂടിയത്. എന്നാൽ അവിടെ നടന്ന വിവാഹം മറ്റൊരു ദമ്പതികളുടേതായിരുന്നു. ഈ സംഭവം സോഷ്യൽ മീഡിയയിൽ ആകെ ചിരി പടർത്തി. റൊണാൾഡോ തന്നെ വാർത്തയോട് തമാശരൂപേണ പ്രതികരിച്ചിരുന്നു.

2016-ൽ ഒരു ഗുച്ചി സ്റ്റോറിൽ വെച്ചാണ് റൊണാൾഡോയും ജോർജീനയും ആദ്യമായി കണ്ടുമുട്ടിയത്. ഷോപ്പിലെ സെയിൽസ് അസിസ്റ്റന്റായിരുന്നു ജോര്‍ജീന. പിന്നീട് 2017-ൽ സ്വിറ്റ്‌സർലൻഡിൽ നടന്ന ഫിഫ ഫുട്ബോൾ അവാർഡ് ദാന ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് ബന്ധം പരസ്യമായത്. തങ്ങളുടെ പ്രണയം ഇത്രയും ശക്തമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് റൊണാൾഡോ ഒരിക്കല്‍ തന്‍റെ നെറ്റ്ഫ്ലിക്സ് പരമ്പരയായ ‘ഐ ആം ജോർജീന’യിൽ വെളിപ്പെടുത്തിയിരുന്നു. 2025 ഓഗസ്റ്റ് 11 ന് ജോർജീന ഇൻസ്റ്റാഗ്രാമിൽ വിവാഹനിശ്ചയവും പ്രഖ്യാപിച്ചിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article