തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണാഘോഷം നടക്കുന്ന ദിവസം തന്നെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ. ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് ശേഷം നടത്താന്‍ നിശ്ചയിച്ചിരുന്ന മലയാളം രണ്ടാം പേപ്പര്‍ പരീക്ഷയാണ് 21ലേക്ക് മാറ്റിയത്.
ഓഗസ്റ്റ് 21നാണ് സംസ്ഥാനത്തെ ഭൂരിഭാഗം സ്‌കൂളുകളിലും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ പരീക്ഷയും ആഘോഷ പരിപാടികളും ഒരേ ദിവസം വരുന്നത് വിദ്യാര്‍ഥികള്‍ക്ക് പ്രയാസമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
എട്ടാം, ഒന്‍പതാം, പത്താം ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയത്ത് പരീക്ഷ നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിച്ചത്. ഇതിന്റെ ഭാഗമായാണ് എട്ടാം ക്ലാസിലെ മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ ഓഗസ്റ്റ് 21ലേക്ക് മാറ്റിയത്.
അതേസമയം, ഓണാഘോഷ പരിപാടികളും പരീക്ഷയും ഒരേ ദിവസം വന്നതോടെ സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതിയ ക്രമീകരണങ്ങള്‍ ആവശ്യമായി വരും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
