യേശുവിനെ കാണിക്കാമെന്ന് വിശ്വസിപ്പിച്ച് അനുയായികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; പാസ്റ്ററിന് 200 വർഷം തടവുശിക്ഷ

News Desk
1 Min Read

മൊംബാസ: യേശുവിനെ കാണിച്ചുനൽകാമെന്ന് അവകാശപ്പെട്ട് അനുയായികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ പാസ്റ്ററിന് 200 വർഷത്തെ തടവുശിക്ഷ. ഗുഡ് ന്യൂസ് ഇന്റർനാഷനൽ ചർച്ചിലെ പാസ്റ്ററായ പോൾ മക്കെൻസിക്കാണ് കെനിയയിലെ മൊംബാസയിലെ ഹൈക്കോടതി ശിക്ഷ വിധിച്ചത്.

യേശുവിനെ കാണാൻ പട്ടിണികിടന്ന് മരിക്കാൻ അനുയായികളോട് ഇയാൾ ഉത്തരവിടുകയായിരുന്നു. തുടർന്ന് 190 കുട്ടികളും ഒരു മുതിർന്ന വ്യക്തിയും പട്ടിണി കിടന്ന് മരിക്കുകയായിരുന്നു. യേശുവിനെ കാണാനായി ലോകം അവസാനിക്കുന്നതിന് മുമ്പ് മരണം വരെ ഉപവസിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

ഒക്ടോബർ 19നായിരുന്നു 191 പേരുടെ കൊലപാതകത്തിൽ ഇയാൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയ മറ്റ് ഇരുനൂറിലധികം മരണവുമായി ബന്ധപ്പെട്ട് ഭീകരവാദക്കുറ്റവും നരഹത്യയും നേരിടുന്ന മക്കെൻസി, മറ്റ് രണ്ട് കോടതികളിൽ പീഡനത്തിനുള്ള കുറ്റങ്ങളും നേരിടുന്നുണ്ട്.

ഇയാളുടെ ആരാധന സ്ഥലത്തിന് പരിസരത്തെ വനമേഖലയിൽ നടത്തിയ പരിശോധനയിൽ 400ലേറെ കുഴിമാടങ്ങളും കണ്ടെത്തിയിരുന്നു. പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതിന് 100 വർഷവും നേരിട്ടുള്ള കൊലപാതകങ്ങൾക്ക് 100 വർഷവും വീതമാണ് ജസ്റ്റിസ് ഡയാന കവേദ്സ ശിക്ഷ വിധിച്ചത്. സംഭവ‌ത്തിൽ 28 അനുയായികളും പിടിയിലായിട്ടുണ്ട്. 183 ഇരകൾ പൂർണമായും ഭക്ഷണമില്ലാതെ പട്ടിണികിടന്നാണ് മരിച്ചതെന്നും ബാക്കി എട്ട് പേരുടെ മരണം കൊലപാതകമാണെന്നും ജസ്റ്റിസ് വ്യക്തമാക്കുന്നു.

കെനിയയിലെ ഷാക്കഹോല കാടുകളിൽ കുഴിച്ചിട്ട നിലയിൽ 400ലേറെ മൃതശരീരങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് കേസിന്റെ ആരംഭം. 2023 ഏപ്രിലിലാണ് മനുഷ്യാവകാശ സംഘടനയുടെ മുന്നറിയിപ്പിനെത്തുടർന്ന് പോൾ മക്കെൻസിയെ അറസ്റ്റ് ചെയ്തത്. പല ഘട്ടങ്ങളിലായായിരുന്നു ഇയാൾ അനുയായികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!