മുഖ്യമന്ത്രിയുടെ പേരിൽ ‘ധൻ ധൻ യോജന’ ഓൺലൈൻ തട്ടിപ്പ്: യുവാവിന് 2,499 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്നു നഷ്ടമായി

News Desk
1 Min Read

പറവൂർ: മുഖ്യമന്ത്രിയുടെ പേരിൽ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ച വ്യാജ വാഗ്ദാനത്തിൽ കുടുങ്ങി വടക്കേക്കര മച്ചാംതുരുത്ത് സ്വദേശിയായ യുവാവിന് 2,499 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്നു നഷ്ടമായി. 

‘ധൻ ധൻ യോജന’ പദ്ധതിയിലൂടെ ഓരോ പൗരനും 5,000 രൂപ ലഭിക്കുമെന്ന വ്യാജ ഇൻസ്റ്റഗ്രാം പരസ്യത്തിൽ വിശ്വസിച്ചു ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോഴാണു ബാങ്ക് ഓഫ് ബറോഡയുടെ അക്കൗണ്ടിൽനിന്നു പണം പോയത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ അക്കൗണ്ടിൽ നിന്നുള്ള പണം ക്രെഡിറ്റായ അക്കൗണ്ടിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു.

സംസ്ഥാനത്തെ മറ്റു ചില പൊലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇത്തരം വ്യാജ ധനസഹായ വാഗ്ദാനങ്ങളിലും സോഷ്യൽ മീഡിയ സന്ദേശങ്ങളിലും പൊതുജനങ്ങൾ വിശ്വസിക്കരുതെന്നും വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article