കൊല്ലം സ്വദേശി സഊദിയിൽ മരണപ്പെട്ടു

0
175
  • NSH കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു

ദമാം: കൊല്ലം അഞ്ചൽ സ്വദേശി കിഴക്കൻ സഊദിയിലെ ജുബൈലിൽ മരണപ്പെട്ടു. ജുബൈൽ എൻഎസ്എച്ച് കമ്പനിയിലെ മാനേജർ ആയിരുന്ന രതീഷ് ആചാര്യയാണ് ജുബൈലിൽ മരണപെട്ടത്. ജുബൈലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്.

കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു. ജുബൈൽ മലയാളി സമാജത്തിൽ സജീവമായിരുന്ന രജീഷ് സാമൂഹിക സേവന പ്രവർത്തങ്ങളിലും പങ്കാളിയായിരുന്നു.

രജീഷിൻറെ കുടുംബം നാട്ടിലാണുള്ളത്. ഒരു മകൾ വിദേശത്ത് പഠിച്ചുകൊണ്ടിരിക്കുകയാണ്. മകനും ഇടയ്ക്കിടെ ജുബൈലിൽ വന്നിരുന്നു.

മരണത്തിൽ അഗാധമായ  ദുഃഖം രേഖപ്പെടുത്തിയ ജുബൈൽ മലയാളി സമാജം കണ്ണീരോടുകൂടി ജുബൈൽ മലയാളി സമാജം ആദരാഞ്ജലികൾ അർപ്പിക്കുന്നു