- ഇസ്ലാമിലേക്കുള്ള പരിവർത്തനത്തിനായുള്ള അപേക്ഷാ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും ഓട്ടോമേറ്റ് ചെയ്യുക എന്നതാണ് ഈ സേവനത്തിന്റെ ലക്ഷ്യം
സഊദി ഡസ്ക്: ‘തവക്കൽന’യിൽ പുതിയ സേവനം കൂടി ആരംഭിച്ച് മന്ത്രാലയം. ഇസ്‌ലാമിലേക്ക് കടന്നു വരുന്നവർക്ക് സഹായകമായാണ് NEW MUSLIM CARD എന്ന പുതിയ സേവനം ആയേഭിച്ചത്. സഊദി ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ശൈഖ് ഡോ. അബ്ദുൾ ലത്തീഫ് അൽ ഷൈഖ് മന്ത്രാലയത്തിലെ ഓഫീസിൽ “ന്യൂ മുസ്ലീം” ഡിജിറ്റൽ കാർഡ് സേവനം ഉദ്ഘാടനം ചെയ്തു.
“തവക്കൽന” ആപ്ലിക്കേഷനുമായി പുതിയ സേവനം ബന്ധിപ്പിച്ചിരിക്കുന്നു
സഊദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.
ഇസ്‌ലാമിലേക്കുള്ള പരിവർത്തനത്തിനായുള്ള അപേക്ഷയുടെ എല്ലാ ഘട്ടങ്ങളും ഓട്ടോമേറ്റ് ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അംഗീകാരം ലഭിച്ചയുടനെ സ്റ്റാറ്റസ് ആപ്പിൽ ദൃശ്യമാകും.
ഡാറ്റ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, കൃത്യമായ റിപ്പോർട്ടുകളും സ്ഥിതിവിവരക്കണക്കുകളും നൽകുന്നതിനും, കാർഡിന്റെ വിശ്വാസ്യതയും ഔദ്യോഗിക അതോറിറ്റി അത് നൽകുന്നതിന്റെ സാധുതയും ഉറപ്പാക്കുന്ന ഒരു വെരിഫിക്കേഷൻ കോഡ് (ക്യുആർ കോഡ്) നൽകുന്നതിനും ഈ പദ്ധതിയിലൂടെ ആപ് വഴി ലഭ്യമാകും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
