റിയാദ് – ദമാം ഹൈവെയിൽ വാഹനാപകടം: മലയാളി മരിച്ചു 

malayalampress
1 Min Read
  • അപകടം കണ്ടെത്തിയത് വാഹനത്തിലെ ജിപിഎസ് സംവിധാനം ഉപയോഗപ്പെടുത്തി തിരച്ചിലിനിടുവിലാണ്

റിയാദ്: റിയാദ് – ദമാം എക്‌സ്പ്രസ്സ് ഹൈവെയിൽ നടന്ന വാഹനാപകടത്തിൽ മലയാളി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി പൂഭരണിയിൽ രാജേഷ് കുമാറാണ്(42)മരണപെട്ടത്. ദമാം ഹൈവേയിൽ, റുമാഹിലാണ് അപകടം നടന്നത്. റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലിചെയ്ത് വരികയായിരുന്നു.

റിയാദിൽ നിന്നും അൽഹസയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിംഗിനിടേ ഉറങ്ങിയിതാണ് അപകടകാരണം എന്ന് പോലിസിന്റെ വിലയിരുത്തൽ. കമ്പനി അധികൃതർ രാജേഷിനെ ഫോണിൽ ബന്ധപെടാൻ ശ്രമിക്കുകയും മറുപടി ലഭിക്കാതിരുന്നപ്പോൾ വാഹനത്തിലെ ജിപിഎസ് സംവിധാനം ഉപയോഗപ്പെടുത്തി തിരച്ചിലിനിടുവിലാണ് അപകടം വിവരം അറിയാനായത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം റുമാഹ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്

പിതാവ്: മണിയൻ നായർ, മാതാവ്: മണിയമ്മ, ഭാര്യ: ദീപ. പ്രണവ്, പൗർണമി എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി വെൽഫെയർ വിംഗ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്,ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സമദ് നിലമ്പൂർ, കമ്പനി പ്രതിനിധി മുനീർ നിലമ്പൂർ, ബന്ധുവായ രാജേഷ് എന്നിവർ രംഗത്തുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article