ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയുടെ മകൾ കയൽവിഴിയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ബാങ്ക് മാനേജറെ മർദിച്ചെന്ന ആരോപണത്തെ തുടർന്നാണ് കേസെടുത്തത്. കയൽവിഴി മാനേജറെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരിക്കുന്ന വിഡിയോയിൽ കയൽവിഴിയും മറ്റൊരാളും എസ്ബിഐ ബാങ്ക് മാനേജറുടെ അടുത്ത് ഇരിക്കുന്നത് കാണാം. ഇവർ മാനേജറുമായി തർക്കിക്കുന്നതും പിന്നാലെ അദ്ദേഹത്തെ അടിക്കുന്നതും കാണാം. സംസാരിക്കുന്നതിനിടെ എഴുന്നേറ്റ് നിന്നാണ് കയൽവിഴി മാനേജറെ അടിക്കുന്നത്. സംഭവത്തിൽ ബാങ്ക് അധികൃതർ പൊലീസിന് പരാതി നൽകി.
കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തിലാണ് എസ്ബിഐ ബാങ്കിന്റെ അഡയാർ ഓഫിസ് പ്രവർത്തിക്കുന്നത്. ഇവിടുത്തെ ലിഫ്റ്റ് തകരാറിലായിരുന്നു. അത് ശരിയാക്കാൻ ആവശ്യപ്പെട്ടുള്ള സംസാരമാണ് തർക്കത്തിൽ കലാശിച്ചത്. ബാങ്കിന്റെ ചീഫ് മാനേജർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരാതി സ്വീകരിച്ചത്. സിസിടിവി ദൃശ്യങ്ങൾ തെളിവായി ഉൾപ്പെടുത്തി കേസെടുത്തതായും പൊലീസ് അറിയിച്ചു.
….,
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
