സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തരാമെന്ന് വാഗ്ദാനം; വന്‍ തട്ടിപ്പ്

News Desk
1 Min Read

കോഴിക്കോട്: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്. ഫേസ്ബുക്കിലൂടെ പരസ്യം നല്‍കിയാണ് തട്ടിപ്പ്. ‘Veloher hack’ എന്ന അക്കൗണ്ട് വഴിയാണ് തട്ടിപ്പുകള്‍ നടക്കുന്നത്.

വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, കോള്‍ ഹിസ്റ്ററി തുടങ്ങിയവ ഹാക്ക് ചെയ്ത് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ പണം തട്ടുന്നത്. ഒരു മാസത്തേക്ക് ഹാക്കിങ് ഫീയായി 549 രൂപയും ആവശ്യപ്പെടും. ക്യുആര്‍ കോഡ് അയച്ചു നല്‍കുന്ന സംഘം, പണം അയച്ചാല്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് നല്‍കാം എന്ന് അവകാശപ്പെടും. എന്നാല്‍ പണം ലഭിച്ചുകഴിഞ്ഞാല്‍ പണം അയക്കുന്നവരെ ബ്ലോക്ക് ചെയ്ത് മുങ്ങുകയാണ് പതിവെന്ന് തട്ടിപ്പിന് ഇരയായവര്‍ പറയുന്നു.

ചെറിയ തുകയായതിനാല്‍ മിക്കവരും പരാതിപ്പെടാത്തതാണ് തട്ടിപ്പ് തുടരാന്‍ അവസരമൊരുക്കുന്നത്. നൂറ് കണക്കിന് പേര്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായെന്നാണ് റിപ്പോര്‍ട്ടറിന് ലഭിച്ച വിവരം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article