സഊദിയിൽ ബൈക്കിന് പിന്നിൽ കാർ ഇടിച്ച് മലയാളിക്ക് ദാരുണാന്ത്യം
ഫോർട്ടുകൊച്ചി: സൗഊദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനപകടത്തില്‍ കൊച്ചി സ്വദേശിയായ യുവാവ് മരിച്ചു. ഫോര്‍ട്ട്കൊച്ചി ബീച്ച് റോഡ് ഫിഷര്‍മെന്‍ കോളനിയില്‍ കൊപ്ര പറമ്പില്‍ കെ.ടി. വില്യംസാ(ടോഷി-36)ണ് മരിച്ചത്.
വില്യംസ് ഓടിച്ച ബൈക്ക് സിഗ്നല്‍ കണ്ട് നിര്‍ത്തിയ സമയം പിറകെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. സഊദിയില്‍ സ്വകാര്യ കമ്പനിയില്‍ ഡെലിവെറി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. 29ന് രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വില്യംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നാണ് വിവരം.
സംസ്കാരം പിന്നീട്. കെ.വി ടോമിയുടേയും നെസിയുടേയും മകനാണ്. ഭാര്യ: ജിംഷ. മക്കള്‍: അയാന്, ഹെസ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
