ടിക്കറ്റ് ചോദിച്ചു; വനിതാ ടിടിഇക്ക് എൽഎൽബി വിദ്യാർഥിനിയുടെ മർദനം: ഇരുവർക്കുമെതിരെ കേസ്

News Desk
0 Min Read

ചെന്നൈ: ടിക്കറ്റ് ചോദിച്ച വനിതാ ടിടിഇക്ക് എഗ്‌മൂർ റെയിൽവേ സ്റ്റേഷനിൽ എൽഎൽബി വിദ്യാർഥിനിയുടെ മർദനം. സ്റ്റേഷനിലെത്തിയ വിദ്യാർഥിനിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചു. യാത്ര ചെയ്യാൻ വന്നതല്ലെന്നും ബന്ധുവിനെ കാണാൻ വന്നതാണെന്നും വിദ്യാർഥിനി പറഞ്ഞു. പ്ലാറ്റ്ഫോം ടിക്കറ്റും ഉണ്ടായിരുന്നില്ല. തുടർന്ന് ടിടിഇ വിദ്യാർഥിനിയെ ഓഫിസിലേക്കു കൂട്ടിക്കൊണ്ടുപോയി. 

കാര്യങ്ങൾ ചോദിക്കുന്നതിനിെട ടിടിഇ തന്റെ ദൃശ്യങ്ങൾ പകർത്തിയതായി പെൺകുട്ടി ആരോപിച്ചു. ഫോൺ പിടിച്ചു വാങ്ങുന്നതിനിടെ വിദ്യാർഥിനി ടിടിഇയുടെ മുഖത്തടിച്ചു. ടിടിഇ തിരിച്ചും മർദിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ മറ്റൊരു ജീവനക്കാരിയും വിദ്യാർഥിനിയെ മർദിച്ചു. എഗ്‌മോർ പൊലീസ് സ്ഥലത്തെത്തി ഇരുവർക്കുമെതിരെ കേസെടുത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article