റിയാദിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

News Desk
1 Min Read

റിയാദ്: കണ്ണൂർ തലശ്ശേരി, കാവുംഭാഗം സ്വദേശി പുലിക്കണ്ടി മഹ് മൂദ്(66)ഹൃദയാഘാതം മൂലം മരണപ്പെട്ടു. റിയാദിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.

ജോലി ചെയ്തിരുന്ന സ്ഥലത്ത് വെച്ച് കുഴഞ്ഞ് വീഴുകയും തുടർന്ന് അൽ ഇമാൻ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

പിതാവ്: മൊയ്തു പുലിക്കണ്ടി (പരേതൻ)
മാതാവ്: മറിയം (പരേത)
ഭാര്യ സാബിറ
മക്കൾ :താഹിറ,റഹ്മത്ത്

മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്,റിയാദ് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡൻ്റ് അൻവർ വാരം എന്നിവരുടെ നേതൃത്വത്തിൽ ജാഫർ വീമ്പൂർ, വലീദ് ഖാൻ,മമ്പാട് ശറഫു തേഞ്ഞിപ്പലം ,ബന്ധുവായ ഫൈസൽ എന്നിവർ രംഗത്തുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article