ജോലിക്കിടെ പാറ തകര്‍ന്ന് വീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

News Desk
1 Min Read

ബെംഗളൂരു: കരിങ്കല്‍ ക്വാറിയില്‍ ജോലിചെയ്യുന്നതിനിടെ വലിയ പാറ 40 അടി താഴ്ചയിലേക്ക് വീണുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു സൗത്തിലെ മടപട്ടണയിലെ ക്വാറിയിലാണ് ബുധനാഴ്ച രാവിലെ ദാരുണമായ സംഭവം നടന്നത്.

ക്വാറി നടപടികളിലുണ്ടായ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ക്വാറിയുടെ മുകളിലായി വലിയ പാറ ട്രാക്ടര്‍ ഉപയോഗിച്ച് നീക്കുന്നതിനിടെ ക്വാറിയിലേക്ക് വീണാണ് അപകടമുണ്ടായത്.

ഈ സമയം ക്വാറിയില്‍ 18ഓളം പേര്‍ പണിയെടുക്കുന്നുണ്ടായിരുന്നു. വലിയ കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയവര്‍ അവിടെ വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രികളിലേക്ക് എത്തിച്ചു. പലരുടെയും മൃതശരീരങ്ങള്‍ ഇപ്പോഴും പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.

സംഭവം നടന്ന ഉടന്‍ തന്നെ മഗഡി, സുങ്കഡക്കാട്ടെ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article