സ്ലീപ്പർ ബസ് ട്രെക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 22 പേർക്ക് പരുക്ക്

News Desk
1 Min Read

ന്യൂഡൽഹി: രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് വലിയ ട്രെക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഏഴു പേർ മരിച്ചു. 22 പേർക്കു പരുക്കേറ്റു.

പുലർച്ചെ 2.30 ഓടെയാണ് സംഭവം. ബസ് ഋഷികേശിൽ നിന്നു മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്നു. ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയും പിന്നീട് ഇരു വാഹനങ്ങൾക്കും തീപിടിക്കുകയുമായിരുന്നു. ബസിന്റെ മുകളിലെ ബർത്തുകളിലെ യാത്രക്കാർ താഴേക്ക് തെറിച്ചുവീണു. പൊള്ളലേറ്റാണ് അഞ്ച് യാത്രക്കാർ മരിച്ചതെന്നും രണ്ട് പേർ തലയ്ക്കേറ്റ പരുക്കുമൂലമാണ് മരിച്ചതെന്നും അധികൃതർ അറിയിച്ചു.

പരുക്കേറ്റവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ ദൗസ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബസ്സിന്റെ അമിതവേഗവും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് കരുതുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article