കൊച്ചി: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ സുധാകരകൻ എംപി കൊച്ചിയിൽ വിളിച്ച് ചേർത്ത യോഗം തങ്ങളുടെ അറിവോടെ അല്ലെന്ന് എറണാകുളം ഡിസിസി. ക്രിമിനൽ കേസ് പ്രതികളെയും ഗുണ്ടാ നേതാക്കളേയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു യോഗം.
യോഗത്തിന് മുമ്പോ ശേഷമോ കൂടിയാലോചന നടത്തിയിട്ടില്ലെന്ന് ഡിസിസി വൃത്തങ്ങൾ അറിയിച്ചു. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ് അടക്കം യോഗത്തിൽ പങ്കെടുത്തു. യോഗത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
