പാക്ക് വ്യോമപാതയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; സുരക്ഷാ വീഴ്ച ലാൻഡിങ് ഒഴിവാക്കി മുകളിലേക്ക് ഉയർന്നപ്പോൾ

News Desk
1 Min Read

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും പഞ്ചാബിലെ അമൃത്‌സറിലേക്ക് പോയ എയർ ഇന്ത്യ വിമാനം നിയന്ത്രണം മാറി പാക്കിസ്ഥാൻ വ്യോമപാതയിൽ പ്രവേശിച്ചു. ജൂൺ 22 ന് അമൃത്‌സർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടയിൽ ലാൻഡിങ് ഒഴിവാക്കി വീണ്ടും മുകളിലേക്ക് ഉയർന്നപ്പോഴാണ് വിമാനം പാക് അതിർത്തി കടന്നത്. എയർ ഇന്ത്യ അധികൃതർ തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്.

ഡൽഹിയിൽ നിന്നും അമൃത്‌സറിലേക്ക് സർവീസ് നടത്തിയ AI479 വിമാനമാണ് പാക്കിസ്ഥാൻ വ്യോമപാതയിൽ അൽപം ഉള്ളിലേക്കു കടന്നതെന്ന് എയർ ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ലാൻഡിങ് സുരക്ഷിതമല്ലെന്ന് കണ്ട് വിമാനം വീണ്ടും മുകളിലേക്ക് ഉയർത്തുന്നതിനിടയിലാണ് വീഴ്ച സംഭവിച്ചത്. 

ഗുരുതരമായ സുരക്ഷാവീഴ്ചയെക്കുറിച്ച് അധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും, എയർലൈൻ ആഭ്യന്തരമായി അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയർ ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നതെന്നും കമ്പനി അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article