നിപാ: രോഗിയുടെ നിലയിൽ മാറ്റമില്ല, വെന്റിലേറ്ററിൽ തുടരുന്നു

News Desk
0 Min Read

കോഴിക്കോട്‌: നിപാ ബാധിച്ച്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കഴിയുന്ന രോഗിയുടെ നിലയിൽ മാറ്റമില്ലെന്ന്‌ അധികൃതർ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌ മുതൽ ഇദ്ദേഹം വെന്റിലേറ്ററിലാണ്‌. അതേസമയം, സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 11 പേരെ നിരീക്ഷണത്തിൽ നിന്ന്‌ ഒഴിവാക്കി. നിലവിൽ 74 പേർ നിരീക്ഷണത്തിലും 14 പേർ സമ്പർക്ക വിലക്കിലുമാണുള്ളത്‌.

2018ലാണ്‌ ആദ്യമായി നിപാ ആദ്യമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. സിസ്റ്റർ ലിനിയടക്കം 17 പേർക്കാണ്‌ അന്ന്‌ ജീവൻനഷ്ടമായത്‌. പിന്നീട്‌ 2021ലും 2023ലും നിപാ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. എൽഡിഎഫ്‌ സർക്കാരിൽ ആരോഗ്യമന്ത്രിമാരായിരുന്ന കെ കെ ശൈലജയും വീണാ ജോർജും കോഴിക്കോട്‌ ക്യാമ്പ്‌ ചെയ്തായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിപാഭീതി വരുതിയിലാക്കുകയുംചെയ്തത്‌.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article