തിരുവനന്തപുരം: നിയമസഭാ പാനലിൽ ഇരിക്കുകയോ നന്ദിപ്രമേയം പൈലറ്റ് ചെയ്യുകയോ മാത്രം ചെയ്യുന്ന അലങ്കാര പദവിയല്ല ഡെപ്യൂട്ടി സ്പീക്കറുടേതെന്ന് സഭയിൽ തെളിയിക്കുകയായിരുന്നു ഇന്നലെ ഷാനിമോൾ ഉസ്മാൻ. ബജറ്റിന്റെ നന്ദിപ്രമേയ ചർച്ചയിൽ പതിവുശൈലികൾ തെറ്റിച്ച്, നിയമസഭയെ വിസ്മയിപ്പിക്കുന്ന ആക്രമണ ശൈലിയാണ് അവർ പുറത്തെടുത്തത്.
ഡെപ്യൂട്ടി സ്പീക്കർക്കും സബ്മിഷനുകളും ചോദ്യങ്ങളും ചോദിക്കാൻ അവസരം വേണമെന്ന ചരിത്രപരമായ ആവശ്യമാണ് അവർ മുന്നോട്ടുവച്ചത്. ഡെപ്യൂട്ടി സ്പീക്കറുടെ ആവശ്യത്തെ മുഖ്യമന്ത്രി വി.ഡി സതീശനും പിന്തുണച്ചതോടെ കാര്യം കൂടുതൽ ഗൗരവത്തിലായി.
ചട്ടത്തിൽ ഡെപ്യൂട്ടി സ്പീക്കർക്ക് സംസാരിക്കുന്നതിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയും സ്പീക്കറും വ്യക്തമാക്കിയതോടെ ഷാനിമോളുടെ വാദത്തിന് നിയമപരമായ സാധുത കൈവന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
