ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണു; കുട്ടിക്ക് ദാരുണാന്ത്യം

News Desk
1 Min Read

തൃശൂർ: ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് ആൺകുട്ടി മരിച്ചു. നെല്ലാനി സ്വദേശി എയ്ഞ്ചലോ (14) ആണ് മരിച്ചത്. കളപ്പുരയ്ക്കൽ മെജോയുടെ മകനാണ്. കുട്ടിക്ക് പനിയും ജലദോഷവും ആയിരുന്നു. ഇതിനാൽ പാത്രത്തിൽ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിക്കുകയായിരുന്നു. ഇതിനിടെയാണ് പാത്രം വീണ് പൊള്ളലേറ്റത്. സംഭവം നടക്കുമ്പോൾ അച്ഛനും മുത്തശ്ശിയും വീടിന് പുറകിലായിരുന്നു. കുട്ടനെല്ലൂർ സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് എയ്ഞ്ചലോ.

ശക്തമായ പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിക്ക് വീട്ടിൽ വച്ച് ആവി നൽകിയത്. പാത്രത്തിൽ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിക്കുന്നതിനിടെ അബദ്ധത്തിൽ പാത്രം മറിയുകയും കുട്ടിയുടെ ശരീരത്തിലേക്ക് വെള്ളം വീണ് ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article