ന്യൂഡല്‍ഹി: നീറ്റ് പുനപ്പരീക്ഷ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കാനിരിക്കെ, വിദ്യാര്‍ഥികളുടെ സൗകര്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ യാത്ര 45 മിനിറ്റ് വൈകിപ്പിച്ചു. ഉച്ചയ്ക്ക് 1.15ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി, പരീക്ഷ തുടങ്ങുന്ന സമയം കഴിഞ്ഞതിന് ശേഷമാണ് വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ടത്.
സാധാരണയായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നഗരത്തിലൂടെ കടന്നുപോകുമ്പോള്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍, ഇന്ന് രണ്ട് മണിക്ക് പരീക്ഷ ആരംഭിക്കുന്നതിനാല്‍ ഗതാഗതക്രമീകരണം വിദ്യാര്‍ഥികളെ പ്രയാസത്തിലാക്കുമെന്നതിനാല്‍, ഇതൊഴിവാക്കാനാണ് പ്രധാനമന്ത്രി തന്റെ യാത്ര വൈകിപ്പിച്ചത്. പരീക്ഷാകേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ എത്തുന്ന നിര്‍ണായക സമയമായതിനാലാണ് യാത്ര വൈകിപ്പിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാജ്യമൊട്ടാകെ ഏകദേശം 23 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. ഇന്ത്യയില്‍ 5440 പരീക്ഷാകേന്ദ്രങ്ങളും വിദേശത്ത് 14 കേന്ദ്രങ്ങളും ഉള്‍പ്പെടെ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
