തിരുവനന്തപുരത്ത് എം പോക്സ്; സ്ഥിരീകരിച്ചത് സഊദിയിൽ നിന്നെത്തിയ വ്യക്തിക്ക്

News Desk
1 Min Read

തിരുവനന്തപുരം: തലസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തിയ ആളാണ് രോഗി. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫിവർ ഐസിയുവിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുകയാണ്. പകർച്ചവ്യാധിയിൽ ഇന്ന് അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1, തൃശൂർ 3, മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂർ 2 എന്നിങ്ങനെയാണ് ഇന്ന് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്. ഒരാൾക്ക് രോഗമുള്ളതായി സംശയമുണ്ട്. 68 പേർക്ക് ഇന്ന് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 13,849 പേരാണ് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസത്തേക്കാൾ 1,658 പേർ ഇന്ന് ചികിത്സ തേടി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article