ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ അക്കാഡമിക് എക്സലൻസ് അവാർഡ് സീസൺ 4 സംഘടിപ്പിച്ചു

malayalampress
2 Min Read

ജുബൈൽ: വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്കാഡമിക് എക്സലൻസ് അവാർഡ് സീസൺ 4 സംഘടിപ്പിച്ചു. തുടർച്ചയായി നാലാം വർഷമാണ് ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി അക്കാഡമിക് എക്സലൻസ് അവാർഡ് സംഘടിപ്പിക്കുന്നത്.

2025-2026 അക്കാഡമിക് വർഷത്തിൽ NEET, പത്താം ക്ലാസ്, പ്ലസ് ടു — CBSE, കേരള സിലബസ് — LSS തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ 25-ലധികം വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ജുബൈലിൽ പഠിക്കുന്ന വിദ്യാർത്ഥികളും ജുബൈൽ പ്രവാസി സമൂഹത്തിന്റെ ഭാഗമായ കുടുംബങ്ങളിലെ നാട്ടിൽ പഠിക്കുന്ന വിദ്യാർത്ഥികളുമാണ് അവാർഡിന് അർഹരായത്.

ജുബൈൽ റീഗൽ റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ പ്രസിഡന്റ് അബൂബക്കർ കാസർഗോഡ് അധ്യക്ഷത വഹിച്ചു. ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ പരിപാടി ഉദ്ഘാടനം ചെയ്തു. ഈസ്റ്റേൺ പ്രൊവിൻസ് ജോയിന്റ് സെക്രട്ടറി ശിഹാബ് കൊടുവള്ളി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബഷീർ വെട്ടുപാറ, സെൻട്രൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി റിയാസ് ബഷീർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു

പ്രവാസി സമൂഹത്തിനിടയിൽ വിദ്യാഭ്യാസ പ്രോത്സാഹനം, വിദ്യാർത്ഥി പിന്തുണ, സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആരോഗ്യ-സേവന മേഖലകളിലെ ഇടപെടലുകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ പഠന മികവിനെ അംഗീകരിക്കുകയും പുതിയ തലമുറയെ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അക്കാഡമിക് എക്സലൻസ് അവാർഡ് തുടർച്ചയായി സംഘടിപ്പിച്ചു വരുന്നത്.

മുഹമ്മദ് അയാൻ യൂസഫ് കോൽനാട്, ഖദീജ ഷഫാന കെ.പി, അഷ്ന നസ്റുദ്ദീൻ, റിദ മറിയം, ഗായത്രി ദീപക്, മാസിൻ മുഹമ്മദ്, ആയിഷ മറിയം, റിയ റഹ്മാൻ, മിഷാൽ ഫാത്തിമ, ഫാദി റഹ്മാൻ, ഹന ഹബീബ്, മാസിൻ മുഹമ്മദ് പി, മുഹമ്മദ് മുർത്തല, ഫാത്തിമ സന, ആസിയ നിസ, അബ്നാൻ മുഹമ്മദ്, ആയിഷ ഫമ്യ, ആബിദലി നൗഫൽ, അമ്ന സൈനബ്, റഫ ആയിഷ, ആയിഷ നിബ, സ്വബാഹ് സി.എ, ഹെസ്സ ഹാരിസ്, സിദ ഹാസിഫ്, ജസ നസീമ തു‍‌ടങ്ങിയ വിദ്യാർത്ഥികൾ അവാർഡ് ഏറ്റുവാങ്ങി. വിജയികളായ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ആബിദലി നൗഫലിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിന് ഹോസ്പിറ്റൽ ഏരിയ ജനറൽ സെക്രട്ടറി ശാമിൽ ആനിക്കാട്ടിൽ സ്വാഗതം പറഞ്ഞു. ഹോസ്പിറ്റൽ ഏരിയ ട്രഷറർ മജീദ് ചാലിയം നന്ദി രേഖപ്പെടുത്തി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!