ഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു! വഴിതെറ്റിയ കാർ കൊക്കയിൽ വീണു

News Desk
0 Min Read

പത്തനംതിട്ട: പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ വഴിതെറ്റി കൊക്കയിൽ വീണു. തിരുവല്ല സ്വദേശിയായ പാസ്റ്റർ സജി ചെറിയാൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

പാസ്റ്റർ ഫോണിൽ വിളിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് മണിക്കൂറുകൾക്ക് ശേഷമാണ് വാഹനം കണ്ടെത്തി രക്ഷപ്പെടുത്താനായത്.

കോന്നിയിലെ കള്ളിപ്പാറയിലാണ് സംഭവം. ഗൂഗിൾ മാപ്പ് നോക്കി മാങ്കോട് നിന്ന് തിരുവല്ലയിലേക്ക് പോകുകയായിരുന്നു കാർ. ഇതിനിടെ, വഴിതെറ്റിയ കാർ കള്ളിപ്പാറയ്ക്ക് സമീപം വനത്തിൽ കുടുങ്ങുകയും കൊക്കയിലേക്ക് ചരിയുകയുമായിരുന്നു. ഉടൻതന്നെ കാർ ഓടിച്ചിരുന്ന പാസ്റ്റർ 112ൽ വിളിച്ച് പൊലീസിൻ്റെ സഹായം തേടി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article