ഭോപ്പാൽ: മധ്യപ്രേദശിൽ ട്രെയിനിടിച്ച് നാലുമരണം. ട്രാക്കിൽ നിർത്തിയിട്ട ട്രെയിനിൽ നിന്നിറങ്ങിയ യാത്രക്കാരെ എതിർദിശയിൽനിന്നു വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ഹെതംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഖജുരാഹോ-ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസിലെ (19665) യാത്രക്കാരാണ് മരിച്ചത്.
വൈകുന്നേരം 4.15 നാണ് സംഭവം. ഈ സമയം ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. എന്നാൽ ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന് ചിലർ പ്രചരിപ്പിച്ചു. ഇതേതുടർന്ന് ആളുകൾ വണ്ടിയിൽ നിന്നിറങ്ങുകയും സമീപ ട്രാക്കിലേക്ക് മാറുകയുമായിരുന്നു. ഈ സമയം ഇതിലെ വന്ന ഫിറോസ്പൂർ-സീനി പാടൽകോട്ട് എക്സ്പ്രസ് ഇടിച്ചാണ് 4 പേർ മരിച്ചത്. അതേസമയം യാത്രക്കാരിലൊരാൾ ചങ്ങല വലിച്ചതിനെ തുടർന്നാണ് ട്രെയിൻ നിന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
