“വിനോദിനിക്കുള്ള ധനസഹായം ഉടന്‍ വിതരണം ചെയ്യും”; ഉറപ്പുനൽകി മുഖ്യമന്ത്രി

News Desk
1 Min Read

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ച് മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്കുള്ള ധനസഹായം കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം ഉള്‍പ്പെടെയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷമായതോടെ ഫണ്ട് ലഭിക്കുന്നത് മുടങ്ങിയതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഭ്യമായ മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് കുടിശിക ഉടന്‍ തീർക്കുമെന്ന് വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ധനസഹായം മുടങ്ങിയത് അന്വേഷിക്കാന്‍ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആരോഗ്യ വകുപ്പിന്റെ അനാസ്ഥയില്‍ കൈ മുറിച്ചു മാറ്റേണ്ടി വന്ന പാലക്കാട് സ്വദേശിനി വിനോദിനിക്ക് മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലു മാസം മുടങ്ങിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറെ ബന്ധപ്പെട്ടു.

വനിത ശിശുക്ഷേമ വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദിനി ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് ധനസഹായം നല്‍കിയിരുന്നത്. ലഭ്യമായ ഫണ്ടുകള്‍ ഉപയോഗിച്ച് കുടിശിക ഉടന്‍ തീര്‍ക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article