ജിദ്ദ: സഊദി അറേബ്യയിലെ പ്രവാസികൾ കഴിഞ്ഞ ഏപ്രിലിൽ നിയമാനുസൃത ധനകാര്യ സ്ഥാപനങ്ങൾ വഴി സ്വദേശങ്ങളിലേക്ക് അയച്ചത് 1,465 കോടി റിയാൽ. സൗദി സെൻട്രൽ ബാങ്ക് (സാമ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് പ്രവാസികളുടെ പണമയക്കലിലെ ഈ വലിയ വർധനവ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ പ്രവാസിപ്പണത്തിൽ 16 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, തൊട്ടുമുമ്പത്തെ മാസമായ മാർച്ചിലെ കണക്കുകളുമായി ഒത്തുനോക്കുമ്പോൾ കഴിഞ്ഞ ഏപ്രിലിൽ വിദേശികളുടെ പണമയക്കൽ 13 ശതമാനം കുറഞ്ഞു. മാർച്ചിൽ അയച്ചതിനേക്കാൾ 230 കോടി റിയാലിന്റെ കുറവാണ് ഏപ്രിലിൽ ഉണ്ടായത്.
അതേസമയം, സൗദി സ്വദേശികൾ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഏപ്രിൽ മാസത്തിൽ 550 കോടി റിയാൽ വിദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്. മുൻവർഷത്തെ ഏപ്രിലിനെ അപേക്ഷിച്ച് സ്വദേശികൾ വിദേശത്തേക്ക് പണമയക്കുന്നതിൽ ഒരു ശതമാനത്തിന്റെ നേരിയ കുറവുണ്ടായതായും സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
