തൃണമൂൽ പിളർപ്പ്: ശിവസേനയ്ക്കും ടിഡിപിക്കും ജെഡിയുവിനും തിരിച്ചടി

News Desk
1 Min Read

ദില്ലി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത കലാപം ഇന്ത്യൻ പാർലമെന്റിലെ ഭരണ-പ്രതിപക്ഷ ചേരികളുടെ ശക്തിയെയും സ്വാധീനിക്കും.

പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷിയായ തൃണമൂലിൻ്റെ തകർച്ച കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും എൻഡിഎ സഖ്യത്തിനും വലിയ മേൽക്കൈ നൽകുന്നതാണ്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്ന ബിജെപി നേതൃത്വം ടിഡിപി-ജെഡിയു കക്ഷികളെ അമിതമായി ആശ്രയിച്ചിരുന്നു.

എന്നാൽ ടിഎംസി എംപിമാർ കൂറുമാറി എൻഡിഎയെ പിന്തുണച്ചാൽ, ഭരണപക്ഷത്തെ സമവാക്യം മാറും. സഖ്യകക്ഷികൾക്ക് ബിജെപിക്ക് മേലുള്ള സമ്മർദ്ദ സ്വാധീനം കുറയും.

മഈ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുക മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെയും ശിവസേനയെയുമാണ്. ലോക്സഭയിൽ 7 എം.പിമാരുള്ള ഷിൻഡെ വിഭാഗം എൻ.ഡി.എയിലെ നാലാമത്തെ വലിയ കക്ഷിയായിരുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ വിജയം നേടുകയും ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ ഷിൻഡെയുടെ സ്വാധീനം സംസ്ഥാനത്ത് കുറഞ്ഞിരുന്നു.

പാർലമെന്റിലെ 7 എം.പിമാരുടെ ബലത്തിലാണ് ഷിൻഡെ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നത്. ഇപ്പോൾ പശ്ചിമ ബംഗാളിൽ നിന്ന് വലിയൊരു വിഭാഗം ടിഎംസി വിമതർ ബി.ജെ.പിയെ പിന്തുണയ്ക്കുന്നതോടെ ഷിൻഡെയുടെ സ്വാധീനശക്തി ഇല്ലാതാകും.

പാർലമെന്റിൽ നിർണ്ണായകമായ ഭരണഘടനാ ഭേദഗതികൾ പാസാക്കുന്നതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. മുൻപ് ലോക്സഭയിൽ ഈ മേൽക്കൈ ഇല്ലാതെ വന്നപ്പോഴാണ് വനിതാ സംവരണ ഭേദഗതി ബിൽ, മണ്ഡല പുനർനിർണ്ണയ ബിൽ എന്നിവ എൻഡിഎക്ക് പാസാക്കാൻ സാധിക്കാതെ വന്നത്. ടിഎംസി വിമതർ ഒപ്പം ചേരുന്നതോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രധാന ബില്ലുകൾ പാസാക്കിയെടുക്കാൻ എൻഡിഎയ്ക്ക് സാധിക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article