ഒത്തുതീര്‍പ്പായി, ഇറാനുമായി ഉടന്‍ കരാർ ഒപ്പിടും; പ്രഖ്യാപനവുമായി ട്രംപ്

News Desk
1 Min Read

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വലിയ ഒത്തുതീര്‍പ്പ് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാര്‍ ഒപ്പുവെക്കുന്നതോടെ ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപിന്റെ അവകാശവാദം. വരും ദിവസങ്ങളില്‍ തന്നെ ഇറാനുമായി സമാധാന കരാര്‍ ഒപ്പുവെക്കാന്‍ സാധിക്കും. ഈ ആഴ്ച അവസാനത്തോടെ തന്നെ കരാറിലെത്തുമെന്നും യൂറോപ്പില്‍ വെച്ചായിരിക്കും ചരിത്രപരമായ ഒത്തുതീര്‍പ്പ് എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനു പുറമെ, ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ് അടക്കമുള്ള രാജ്യങ്ങളിലെ ഭരണാധികാരികളുമായി സംസാരിച്ചു. തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനുമായി ഉടന്‍ സംസാരിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article