മെക്സിക്കോ സിറ്റി: ലോകകപ്പിലെ ആദ്യ ഗോൾ മെക്സിക്കോയുടെ ഇടതുവിങ്ങർ ജൂലിയൻ ക്വിനോനെസിന്റെ ബൂട്ടിൽ നിന്ന്. മെക്സിക്കോ- ദക്ഷിണാഫ്രിക്ക ഉദ്ഘാടന മത്സരത്തിന്റെ ഒമ്പതാം മിനിറ്റിലായിരുന്നു ഇത്തവണത്തെ ലോകകപ്പിലെ ആദ്യ ഗോളിന്റെ പിറവി. അതിന് വഴിവെച്ചത് ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന്റെ അബദ്ധവും.
അഞ്ച് പ്രതിരോധക്കാരെ അണിനിരത്തിയിറങ്ങിയിട്ടും ഒറ്റ നിമിഷത്തെ പിഴവ് ദക്ഷിണാഫ്രിക്കയ്ക്ക് വിനയായി. ദക്ഷിണാഫ്രിക്കൻ താരത്തിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത എറിക് ലിറയുടെ മികവാണ് ഗോളിന് വഴിയൊരുക്കിയത്. ലിറ ഇന്റർസെപ്റ്റ് ചെയ്ത പന്ത് ഉടൻ പിടിച്ചെടുത്ത ജൂലിയൻ ക്വിനോനെസിന്റെ ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പർ റോൺവെൻ വില്യംസിന്റെ കാലുകൾക്കിടയിലൂടെ വലയിൽ കയറി.
സൗദി പ്രോ ലീഗിൽ അൽ ഖ്വാദ്സിയാഹിന് വേണ്ടി കളിക്കുന്ന ക്വിനോനെസ് പോയ സീസണിൽ 33 ഗോളുകളുമായി ഗോൾഡൻ ബൂട്ട് ജേതാവായിരുന്നു. അൽ നസർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ (28) പോലും പിന്നിലാക്കിയാണ് ക്വിനോനെസ് ഗോൾഡൻ ബൂട്ട് ജേതാവായത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
