തിരുവനന്തപുരം: പക്ഷിയിടിയെ തുടർന്ന് തിരിച്ചിറക്കിയ വിമാനത്തിന്റെ തകരാർ പരിഹരിക്കാനായില്ല. ബുധനാഴ്ച തിരുവനന്തപുരത്തുനിന്ന് ഷാർജയിലേക്ക് പറന്നുയർന്ന എയർ അറേബ്യ വിമാനത്തിലാണ് പക്ഷിയിടിച്ചത്.
എൻജിൻ ഭാഗത്തുള്ള ഫാനിന്റെ ലീഫുകളിൽ ഇടിച്ച പക്ഷി എൻജിനുള്ളിൽ കുരുങ്ങിയതാണ് വിമാനത്തിന് തകരാറുണ്ടാക്കിയത്. തകരാർ പരിഹരിക്കാൻ വിദഗ്ധസംഘം കഴിഞ്ഞ ദിവസം ഷാർജയിൽനിന്നെത്തി പരിശോധന നടത്തി. കൂടുതൽ വിദഗ്ധരും സാധന സാമഗ്രികളും എത്തിച്ചാൽ മാത്രമേ യന്ത്രത്തകരാർ പരിഹരിക്കാൻ കഴിയൂ. ഹോട്ടലുകളിൽ താമസിപ്പിച്ചിരുന്ന യാത്രക്കാരെ വ്യാഴം വൈകിട്ട് ഷാർജയിൽനിന്ന് മറ്റൊരു വിമാനമെത്തി കൊണ്ടുപോയി.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
