ഹോർമുസ് കടലിടുക്കിനടുത്തുള്ള എണ്ണ ടാങ്കർ സെറ്റെബെല്ലോയുടെ എഞ്ചിൻ മുറിയിൽ മിസൈൽ പതിച്ചാണ് കപ്പലിൽ തീപിടുത്തമുണ്ടായത്.
മസ്കറ്റ്: ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ രക്ഷിച്ചു. മൂന്ന് ഇന്ത്യക്കാരെ കാണാനില്ല. കപ്പലുകൾ ആക്രമിക്കപ്പെടുന്നത് ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു. ഇന്നലെ കപ്പൽ ആക്രമിക്കപ്പെട്ടതിലും ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഹോർമുസ് കടലിടുക്കിനടുത്തുള്ള എണ്ണ ടാങ്കർ സെറ്റെബെല്ലോയുടെ എഞ്ചിൻ മുറിയിൽ മിസൈൽ പതിച്ചാണ് കപ്പലിൽ തീപിടുത്തമുണ്ടായത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ഇടനാഴികളിൽ ഒന്നായ ഇവിടെ സുരക്ഷാ സാഹചര്യം അതിവേഗം വഷളാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം. ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ ഗതാഗതം സ്തംഭിപ്പിക്കാൻ ഇറാൻ നീക്കം നടത്തിയതിനെത്തുടർന്ന് ഏപ്രിൽ പകുതിയോടെ വാഷിംഗ്ടൺ ഇറാനുമായി ബന്ധപ്പെട്ട കപ്പൽ ഗതാഗതത്തിന് ഉപരോധം ഏർപ്പെടുത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
