തിരക്കേറിയ ട്രെയിനില്‍ പാന്റഴിച്ച് അശ്ലീല പ്രദര്‍ശനം: യുവാവിനെ കൈകാര്യം ചെയ്ത് യാത്രക്കാര്‍

malayalampress
1 Min Read
തിരക്കേറിയ ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ യുവാവ് പരസ്യമായി പാന്റഴിച്ച് അശ്ലീല പ്രദര്‍ശനം നടത്തിയ സംഭവം വലിയ വിവാദമാകുന്നു. യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ബോഗിയില്‍ വെച്ചാണ് യുവാവ് ഈ മോശം പെരുമാറ്റം നടത്തിയത്. ട്രെയിനിലെ സഹയാത്രികരില്‍ ആരോ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വൈറലായ വീഡിയോയില്‍, യാത്രക്കാര്‍ക്കിടയിലേക്ക് പെട്ടെന്ന് കടന്നുവരുന്ന യുവാവ് ധരിച്ചിരുന്ന പാന്റ് ഊരിമാറ്റുന്നത് കാണാം. ഇതുകണ്ട് ചുറ്റുമുള്ളവര്‍ ആദ്യം അത്ഭുതപ്പെട്ടെങ്കിലും, പിന്നീട് പാന്റ് തിരികെ ധരിക്കാന്‍ അയാള്‍ തയ്യാറാകാതെ വന്നതോടെ യാത്രക്കാര്‍ ബഹളം വെക്കാന്‍ തുടങ്ങി. തുടര്‍ന്ന് തടിച്ചുകൂടിയ ആളുകള്‍ യുവാവിനെ വളയുകയും ചോദ്യം ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് ട്രെയിനിനുള്ളില്‍ വലിയ രീതിയിലുള്ള സംഘര്‍ഷമാണ് ഉണ്ടായത്. പാന്റ് അഴിച്ചതിന് പുറമെ മാനസികനില തെറ്റിയ ആളുകളെപ്പോലെ ഇയാള്‍ സ്വന്തം ബെല്‍റ്റ് കഴുത്തില്‍ ചുറ്റാനും തുടങ്ങി. ഇതോടെ ദേഷ്യം വന്ന യാത്രക്കാര്‍ ഇയാളെ ട്രെയിനില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുകയും ചിലര്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. എന്നാല്‍ ഇത് ഏത് സ്ഥലത്ത് വെച്ചാണ് നടന്നതെന്ന് വ്യക്തമല്ല.
‘കിംകറ്റീയുഎസ്എ’ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നത്. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പൊതുസ്ഥലത്ത് മോശമായി പെരുമാറിയ യുവാവിനെതിരെ നടപടി വേണമെന്ന് ഒരുവിഭാഗം പറയുമ്പോള്‍, നിയമം കൈയിലെടുത്ത് ഇയാളെ മര്‍ദ്ദിച്ച യാത്രക്കാരുടെ നടപടി തെറ്റാണെന്നാണ് മറ്റുചിലര്‍ വാദിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!