പ്രചരിക്കുന്ന വാർത്ത വ്യാജം; ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്കും ഉംറ ചെയ്യാം

0
176

റിയാദ്: ടൂറിസം വിസയിൽ സഊദിയിൽ എത്തുന്നവർക്ക് ഉംറ ചെയ്യാന്‍ അനുവദിക്കില്ലെന്ന വാര്‍ത്ത സഊദി ഹജ്ജ് ഉംറ മന്ത്രാലയവും നിഷേധിച്ചു. ടൂറിസം, ട്രാന്‍സിറ്റ്, വ്യക്തിഗത, ഫാമിലി സന്ദര്‍ശ വിസകള്‍, തൊഴില്‍ വിസകളടക്കം സഊദി അനുവദിക്കുന്ന ഏത് വിസയിലുള്ളവര്‍ക്കും ഉംറ ചെയ്യാനും മദീന സന്ദര്‍ശിക്കാനും അനുമതിയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

ടൂറിസം വിസയിൽ എത്തുന്നവർക്ക് ഉംറ ചെയ്യാൻ അനുവാദം ഇല്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഉംറ തീര്‍ഥാടകര്‍ക്ക് നടപടിക്രമങ്ങള്‍ കൂടുതല്‍ സൂതാര്യമാക്കുന്നതിന്റെ ഭാഗമായി നുസ്‌ക് ഉംറ പ്ലാറ്റ്‌ഫോം പരിഷ്‌കരിച്ചതിന്റെ പിറകെയാണ് ചില മാധ്യമങ്ങള്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് ഉംറക്ക് അനുമതിയില്ലെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇത് സന്ദർശകരിൽ കൂടുതല്‍ ആശങ്കയുണ്ടാക്കിയിരുന്നു.
ഇതേതുടര്‍ന്നാണ് ഇക്കാര്യത്തില്‍ മന്ത്രാലയം വിശദീകരണം നല്‍കിയത്.