പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനിടെ മോഡല്‍ പാറമടയിൽ മുങ്ങി മരിച്ചു – VIDEO

malayalampress
1 Min Read

പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡൽ പാറമടയിൽ മുങ്ങി മരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്.പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു വെള്ളത്തിൽ നീന്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്.

നാളെ ഷൂട്ടിംഗ് നടത്തുന്നതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തിൽ ഉൾപ്പെട്ട പ്രധാന മോഡലാണ് മരണമടഞ്ഞ യുവാവ്.ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ദില്ലി സ്വദേശികളായ നാല് പേരും മലയാളികളും അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയത്.

അപകടം സംഭവിച്ച ഉടനെ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ലആശുപത്രിയിൽ എത്തിച്ച മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുണിമിലിന്റെ പരസ്യ ചിത്രീകരണത്തിനാണ് പെരുമ്പാവൂരില്‍ എത്തിയത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതിന് മുന്‍പും ഇതേ പാറമടയില്‍ യുവാക്കള്‍ മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടർന്ന് പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. വീഡിയോ വാർത്ത കാണാം, ഇവിടെ ക്ലിക് ചെയ്യുക

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!