അഹമ്മദാബാദ്: മുൻ ക്രിക്കറ്റ് താരവും ലോക്സഭ എംപിയുമായ യൂസഫ് പത്താന്റെ വർഷങ്ങൾ നീണ്ട ഭൂമി തർക്കത്തിൽ പരിഹാരം. വഡോദരയിലെ കുടുംബവീടിനോട് ചേർന്നുള്ള ഭൂമിയാണ് യൂസഫ് പത്താന് വിട്ടുനൽകാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്. 25 സെന്റോളം വരുന്ന ഭൂമിയിൽ പകുതി സർക്കാരിന്റെ സമ്മാനമായാണ് നൽകുന്നത്. ബാക്കി ഭൂമിയ്ക്ക് യൂസഫ് പത്താനിൽനിന്ന് 10 കോടി രൂപയോളം ഈടാക്കാനും സർക്കാർ തീരുമാനിച്ചു. അതേസമയം, തൃണമൂൽ നേതാവായിരുന്ന യൂസഫ് പത്താൻ, പാർട്ടിവിട്ട് എൻഡിഎയ്ക്കൊപ്പം ചേർന്നതിന് പിന്നാലെയാണ് ഗുജറാത്ത് സർക്കാർ ഈ ഒത്തുതീർപ്പിൽ എത്തിയതെന്നതും ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയവിവാദങ്ങളും ഉയർന്നിട്ടുണ്ട്.
നിലവിൽ തർക്കത്തിലുള്ള ഭൂമിയുടെ പകുതിയോളം യൂസഫ് പത്താന് സമ്മാനമായി നൽകാനാണ് സർക്കാർ തീരുമാനം. ഗുജറാത്തിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്രതലത്തിൽ തിളങ്ങിയ കായികതാരങ്ങൾക്കുള്ള ക്ഷേമപദ്ധതിയുടെ പേരിലാണ് ഭൂമി സമ്മാനമായി നൽകുന്നത്. ബാക്കി ഭൂമിയുടെ മൂല്യം കണക്കാക്കി പത്ത് കോടിയോളം രൂപ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, യൂസഫ് പത്താൻ തൃണമൂൽ വിട്ട് എൻഡിഎയുമായി സഹകരണം ആരംഭിച്ചതിന് പിന്നാലെയാണ് ഭൂമി തർക്കത്തിൽ ഈ ഒത്തുതീർപ്പുണ്ടായതെന്നാണ് ആരോപണം. പശ്ചിമബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് യൂസഫ് പത്താൻ ഉൾപ്പെടെയുള്ള 20 തൃണമൂൽ എംപിമാർ മമതാ ബാനർജിയോട് ഇടഞ്ഞ് പാർട്ടി വിട്ടത്. തുടർന്ന് വിമത എംപിമാരെല്ലാം എൻഡിഎയുടെ ഭാഗമായ എൻസിപിഐ പാർട്ടിയിൽ ചേർന്നിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
