മദീന: മലപ്പുറം ജില്ലയിലെ വണ്ടൂർ പാലക്കോട് സ്വദേശി നൗഫൽ പതിയമ്പാറ (36) സഊദി അറേബ്യയിലെ മദീനയിൽ ഉണ്ടായ വാഹനാപകടത്തിൽ നിര്യാതനായി. ബുധനാഴ്ചയായിരുന്നു അപകടം. അവധി കഴിഞ്ഞ് നാലു മാസം മുമ്പാണ് അദ്ദേഹം നാട്ടിൽ നിന്ന് മദീനയിൽ തിരിച്ചെത്തിയത്.
ആഷ്ടെൽ ഇന്റർനാഷണൽ കമ്പനിയിൽ സെയിൽസ് ഡിപ്പാർട്ട്മെന്റിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ ജിദ്ദയിൽ ആഷ്ടെൽ ഇന്റർനാഷണൽ കമ്പനിയിൽ സേവനമനുഷ്ഠിച്ചിരുന്ന നൗഫൽ രണ്ടര വർഷം മുമ്പാണ് മദീന ബ്രാഞ്ചിലേക്ക് ജോലി മാറി എത്തിയത്. അലവിക്കുട്ടി – മറിയുമ്മ ദമ്പതികളുടെ മകനാണ്. മുൻഷിദയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
നിലവിൽ മദീനയിലെ അഹമ്മദി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ നിയമപരമായ നടപടികൾ പൂർത്തിയാക്കുന്നതിനായി കമ്പനി പ്രതിനിധികളും സാമൂഹിക പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
