സഊദിയിലെ ദമാമിൽ സാമൂഹ്യ പ്രവർത്തകൻ റഷീദ് പെരുമ്പാവൂർ നിര്യാതനായി

malayalampress
1 Min Read

ദമാം: സഊദിയിലെ ദമാമിൽ മലയാളി നിര്യാതനായി ദമാം ദല്ലാമേഖലയിലെ സാമൂഹ്യപ്രവർത്തകനും, നവയുഗം സാംസ്ക്കാരികവേദി കോതരിയ യുണിറ്റ് മുൻ സെക്രട്ടറിയുമായ റഷീദ് പെരുമ്പാവൂ ആണ് ആശുപ്രത്രിയിൽ വെച്ച് മരണപ്പെട്ടത്. നാല്പത്തിയെട്ടു വയസായിരുന്നു. ഇന്നലെ രാത്രി ഒന്നര മണിയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ റഷീദിനെ ആദ്യം ദാർ അൽസിഹ ആശുപതിയിലും, പിന്നീട് സഊദി ജർമ്മൻ ആശുപത്രിയിലും എത്തിച്ചിരുന്നു. എങ്കിലും, രാവിലെയോടെ ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങി.

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വെറ്റിലപ്പാറ പിണ്ടിമനയിൽ മൈലങ്കൽ വീട്ടിൽ അബ്ദുൾ അസീസിന്റെയും, നാച്ചി അസീസിന്റെയും മകനായ റഷീദ്, കഴിഞ്ഞ ഇരുപത്തിരണ്ടു വർഷത്തോളമായി പ്രവാസിയാണ്. ദമാം കൊദറിയയിൽ സ്റ്റീൽ ബിസിനെസ്സ് നടത്തുന്ന സ്ഥാപനത്തിലാണ് സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നത്.

നവയുഗം സാംസ്ക്കാരികവേദിയുടെ ആദ്യകാലങ്ങൾ മുതൽ ദമാം കൊദറിയ യൂണിറ്റിന്റെ പ്രവർത്തനങ്ങളുമായി സജീവമായി നിലയുറപ്പിച്ച റഷീദ് ഒരു മികച്ച സംഘടകനായി ശ്രദ്ധേയനായിരുന്നു. സനു മഠത്തിൽ സ്മാരക ക്രിക്കറ്റ് ടൂർണ്ണമെൻ്റ്  അടക്കമുള്ള പല നവയുഗം പരിപാടികൾ സംഘടിപ്പിയ്ക്കുന്നതിൽ മുൻനിരയിൽ റഷീദ് ഉണ്ടായിരുന്നു. നിലവിൽ നവയുഗം ദല്ലാ മേഖല കമ്മിറ്റി അംഗമായിരുന്നു. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായ, കൃത്യമായി വ്യായാമമൊക്കെ ചെയ്തിരുന്ന ആളായിരുന്നു റഷീദ് എന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു വിടവാങ്ങൽ സഹപ്രവർത്തകർക്ക് ഉൾക്കൊള്ളാൻ ഇനിയും കഴിഞ്ഞിട്ടില്ല.

സജിത ആണ് റഷീദിന്റെ ഭാര്യ.  നഴ്‌സിംഗ് വിദ്യാർത്ഥി റസ്‌വിൻ, പ്ലസ് ടൂ വിദ്യാർത്ഥിനി ഫിദ ഫാത്തിമ, എൽ.കെ.ജി വിദ്യാർത്ഥി റയാൻ എന്നിവരാണ് മക്കൾ.
നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേയ്ക്ക് എത്തിയ്ക്കാനുള്ള നിയമനടപടികൾ നടന്നു വരുന്നു. റഷീദിന്റെ സ്പോൺസറും, ഒരു സഹോദരനും പിന്തുണയുമായി കൂടെയുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!