റിയാദിൽ 37 കാരനായ മലപ്പുറം സ്വദേശി മരണപ്പെട്ടു

0
263
  • റിയാദിൽ 37 കാരനായ മലപ്പുറം സ്വദേശി മരണപ്പെട്ടു

റിയാദ്: റിയാദിൽ ഹൃദയാഘാതം മൂലം താനൂർ പനങ്ങാട്ടൂർ സ്വദേശി ഫിറോസ് മുസ്‌ലിയാരകത്ത് (37) താമസസ്ഥലത്തുവെച്ച് മരണപ്പെട്ടു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

​ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞയാഴ്ച റിയാദിലെ ഒബൈദ് ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു.

​പരേതരായ മുസ്‌ലിയാരകത്ത് മുഹമ്മദ് അലി, ബീവിക്കുട്ടി എന്നിവരുടെ മകനാണ്. ഭാര്യ: അനീഷ. മക്കൾ: ഫൈസ ഫാത്തിമ

മയ്യത്തുമായി ബന്ധപ്പെട്ട നടപടികൾക്കായി മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്‌ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നൗഫൽ താനൂർ, ഫൈസൽ എടയൂർ, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.