വിജയ് കേരളത്തിലേക്ക്; വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും

News Desk
1 Min Read

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന വിജയ് 11 മണിയോടെ മടങ്ങും എന്നാണ് ലഭ്യമാകുന്ന വിവരം.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

സണ്ണി ജോസഫ്, എം. ലിജു, കെ. മുരളീധരൻ, മന്ത്രിസ്ഥാനം ഉറപ്പിച്ച് പ്രമുഖർ; തിരുവഞ്ചൂർ സ്‌പീക്കർ?
തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഇതിനുള്ള ഒരുക്കങ്ങൾ സ്റ്റേഡിയത്തിൽ ആരംഭിച്ചിട്ടുണ്ട്. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, മന്ത്രിമാരുടെ അന്തിമ പട്ടികയ്ക്ക് ഇന്ന് രൂപം നൽകുമെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിമാരുടെ പട്ടിക തയ്യാറാക്കൽ വേഗത്തിലാക്കണമെന്നും ഇന്ന് രാത്രിയോടെ തന്നെ വകുപ്പുകൾ തീരുമാനിക്കുമെന്നും നേതാക്കൾ അറിയിച്ചു. കെപിസിസി പ്രസിഡൻ്റും നിയുക്ത എംഎൽഎയുമായ സണ്ണി ജോസഫ്, ദീപ ദാസ് മുൻഷി ഉൾപ്പെടെയുള്ള നേതാക്കൾ കെസിസിസി ആസ്ഥാനത്ത് എത്തി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!