ഹോർമൂസിൽ ‘പെട്ട്’ ലോകം ജീവിതം, കഠിനമാകുന്നു, പ്രവാസികൾക്ക് തിരിച്ചടി, വിമാന ടിക്കറ്റ് നിരക്കുയർന്നു

malayalampress
1 Min Read

ഹോർമൂസ് അടഞ്ഞത് കാരണം പ്രവാസികൾക്ക് വൻ തിരിച്ചടിയായി വിമാന ടിക്കറ്റ് ഉയർന്നത് 20 ശതമാനം. ഒറ്റ മാസം വിമാനക്കമ്പനികൾ വെട്ടിക്കുറച്ചത് 20 ലക്ഷം സീറ്റുകളാണ്. നൂറുകോടി ബാരൽ ലോകത്തിന് കിട്ടാതെ പോയതു മാത്രമല്ല. ഹോർമൂസ് അടഞ്ഞതു കാരണമുള്ള പ്രതിസന്ധിയെന്ന് വ്യക്തമാക്കുകയാണ് യുഎഇ വ്യവസായ മന്ത്രിയും അഡ്നോക്ക് ഗ്രൂപ്പ് സിഇഒയുമായ ഡോ.സുൽത്താൻ അൽ ജാബിർ.

വിമാന ഇന്ധ വില വർധനവ് കാരണം സർവ്വീസുകൾ വെട്ടിച്ചുരുക്കേണ്ട അവസ്ഥയുമുണ്ട്. ഡോയ സുൽത്താൻ അൽ ജാബിറിന്റെ പോസ്റ്റിൽ പറയുന്നതിനനുസരിച്ച് ഒറ്റ പരിഹാരം മാത്രം. ഹോർമൂസ് തുറക്കുക. സ്വതന്ത്രമായ കപ്പൽ ഗതാഗതവും ചരക്കു നീക്കവും പുനരാരംഭിക്കുക. ഓരോ ദിവസവും ലോകത്തെ ഓരോ കുടുംബത്തിലും ഫാക്ടറികളിലും സമ്പദ്വ്യവസ്ഥകളിലും ഭാരിച്ച ചെലവ് കുതിച്ചുയരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!