ഭാര്യവീട്ടിൽ അതിക്രമിച്ച് കയറി കത്തിയും ബിയർ കുപ്പി ഉപയോഗിച്ച് ഭാര്യയെയും കുടുംബത്തേയും ആക്രമിച്ചു, ക്രിമിനൽ കേസ് പ്രതിയും കൂട്ടാളികളും പിടിയിൽ

malayalampress
1 Min Read

തിരുവനന്തപുരം: കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും ഭാര്യവീട്ടുകാരെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ മുഖ്യപ്രതിയും ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ കൂട്ടാളികളും തുമ്പ പൊലീസിന്റെ പിടിയിലായി. പേട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കടകംപള്ളി തോപ്പിൽ വീട്ടിൽ​അനന്തു ഷാജി (23), ചാക്ക സ്വദേശി ​അനു വി. എസ് (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ. എസ് (കണ്ണൻ, 44) എന്നിവരാണ് പിടിയിലായത്.

ഭാര്യയുമായി തർക്കം നിലനിന്നിരുന്ന അനന്തു. ​ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യവീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന കത്തി, ബിയർ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഭാര്യയെ വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇയാൾ എത്തിയതെന്ന് പൊലീസ് പറയുന്നു.

​​കൃത്യത്തിന് ശേഷം ഒളിവിൽ പോയ അനന്തുവിന് താമസസൗകര്യവും മറ്റ് സഹായങ്ങളും നൽകിയതിനാണ് അനുവിനെയും ശങ്കറിനെയും പൊലീസ് പിടികൂടിയത്. മുഖ്യപ്രതിയായ അനന്തുവിനെതിരെ തുമ്പ, പേട്ട സ്റ്റേഷനുകളിലായി എട്ടോളം ആക്രമണ കേസുകൾ നിലവിലുണ്ട്. മറ്റുള്ളവരും മുൻ റൗഡി ലിസ്റ്റിലുള്ളവരാണ്. നെടുമങ്ങാട് നിന്നും ​അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!