പിതൃസഹോദരനെ യുവാവ് ചവിട്ടിക്കൊന്നു

News Desk
0 Min Read

പത്തനംതിട്ട: കോന്നിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. കുളത്തുമണ്ണിലെ അംബേദ്കര്‍ ഉന്നതിയില്‍ അടിപിടിക്കിടെ ചവിട്ടേറ്റ അനില്‍ (45) ആണ് മരിച്ചത്. അനിലിന്റെ സഹോദരന്റെ മകന്‍ സുധീഷിനെ (27) പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം.

അനിലിന്റെ വീട്ടില്‍ സുധീഷ് താമസിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മദ്യപിച്ചെത്തിയ പ്രതി പിതൃസഹോദരനായ അനിലിനെ ആക്രമിക്കുകയായിരുന്നു. സുധീഷിന്റെ ചവിട്ടേറ്റാണ് അനില്‍ കൊല്ലപ്പെട്ടത്. മുന്‍പും ഇരുവരും തമ്മില്‍ വാക്കേറ്റവും തമ്മിലടിയും ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോക്സോ കേസില്‍ ഉള്‍പ്പെടെ മുന്‍പും പ്രതിയായിട്ടുള്ള ആളാണ് സുധീഷ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article