മൂന്ന് വയസ്സുള്ള കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ചു; മുത്തച്ഛൻ അറസ്റ്റിൽ

News Desk
1 Min Read

മുംബൈ : മഹാരാഷ്ട്രയിൽ മൂന്ന് വയസ്സുള്ള പേരക്കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിലായി. ബീഡ് ജില്ലയിലെ കൈജ് തഹ്‌സിലിലെ ഒരു ഗ്രാമത്തിലാണ് സംഭവം. 54 വയസ്സുകാരനാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് യൂസഫ് വാഡ്ഗാവ് പൊലീസ് വെള്ളിയാഴ്ച പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഏപ്രിൽ 16 നും 25 നും ഇടയിൽ പ്രതി പലതവണ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ കുട്ടിയുടെ അമ്മയും മുത്തശ്ശിയും ഒരു എൻ‌ജി‌ഒയിൽ അഭയം തേടുകയും അവരുടെ സഹായത്തോടെ പരാതി നൽകുകയുമായിരുന്നു.

മദ്യപാനവും കലഹങ്ങളും കാരണം കുട്ടിയുടെ അമ്മ കഴിഞ്ഞ രണ്ട് വർഷമായി മാതാപിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!