മലപ്പുറം: തെരഞ്ഞെടുപ്പ് ആഘോഷം കൊഴുപ്പിക്കാനായി കൊണ്ടുപോവുകയായിരുന്ന മദ്യക്കുപ്പികൾ പിടികൂടി. അറുപതോളം കുപ്പി വിദേശ മദ്യവുമായി രണ്ടു പേരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
എടത്തനാട്ടുകര സ്വദേശികളായ രണ്ടു പേരാണ് കാളികാവ് വെന്തോടത്ത് വെച്ച് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഒളിപ്പിച്ച നിലയിലും രണ്ടു ബാഗുകളിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
